
തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടത്തിന് വിലക്ക്; നിയമം ലംഘിച്ചാൽ രണ്ടു വർഷംവരെ തടവ് ശിക്ഷ
ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയായിരിക്കും പിഴ

ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും.
ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയായിരിക്കും പിഴ. കുറ്റക്കാർക്ക് രണ്ടു വർഷം തടവ് ശിക്ഷയും ലഭിക്കും.
ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയർന്നിരുന്നു. ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹർജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയും സർക്കാരിനോട് ആരാഞ്ഞിരുന്നു. തുടർന്നാണ് 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഓർഡിനൻസിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് ഒപ്പിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



