ഖുഷ്ബു ഇരുപതിനായിരത്തിലേറെ വോട്ടിന് തോറ്റു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ചെന്നൈ: കമൽഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ തോറ്റതിനുപിന്നാലെ മക്കൾ നീതി മയ്യം സ്ഥാനാർഥി ശ്രീപ്രിയയ്ക്കും പരാജയം. ചെന്നൈ മൈലാപൂരിൽ മത്സരിച്ച ശ്രീപ്രിയയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണു ലഭിച്ചത്. തമിഴ്നാട്ടിൽ ജയം സ്വന്തമാക്കിയ ഏക സിനിമ താരം ഉദയനിധി സ്റ്റാലിൻ മാത്രമാണ്. 

 ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായ ഉദയനിധി ചെപ്പോക്കിലെ കന്നിയങ്കത്തിൽ അര ലക്ഷത്തിലേറെ വോട്ടിനാണ് ജയിച്ചത്. 68,880 വോട്ട് ഭൂരിപക്ഷത്തിലാണ് ജയം. ഫലം പുറത്തുവന്നതിന് പിന്നാലെ അച്ഛന്‍ എം കെ സ്റ്റാലിന് എയിംസ് എന്നെഴുതിയ ഇഷ്ടിക നല്‍കിയാണ് അദ്ദേഹം വിജയമാഘോഷിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇഷ്ടിക ഉയര്‍ത്തിക്കാട്ടിയാണ് ഉദയനിധി സജീവമായത്. മധുരയില്‍ എയിംസ് നിര്‍മ്മിക്കുമെന്ന വാഗ്ദാനം എഐഎഡിഎംകെ പൂര്‍ത്തിയാക്കാത്തതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്.  

പോരാട്ടമുഖത്ത് ഉണ്ടായിരുന്ന മറ്റൊരു താരമായ ഖുശ്ബു ഇരുപതിനായിരത്തിലേറെ വോട്ടിന് തോറ്റു. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഖുശ്ബു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates