തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ മരിച്ചു; 10ലേറെ പേര്‍ക്ക് പരിക്ക്

സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍Source by : എക്‌സ്‌
Last Updated :17 February 2024, 2:51 pm IST

ചെന്നൈ: തമിഴ്‌നാട്ടിലെ വിധുരനഗറിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. 9 പേര്‍ സംഭവസ്ഥലത്തവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഗ്നിശമനാ സേനാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now