17കാരിയെ ഗര്‍ഭിണിയാക്കി; അച്ഛനും സുഹൃത്തും അറസ്റ്റില്‍

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്ത് പിതാവിന്റെ സുഹൃത്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍. ചെന്നൈ വില്ലുപുരം സ്വദേശി മേസനും സുഹൃത്തുമാണ് അറസ്റ്റിലായത്.

ഭാര്യയുടെ മരണശേഷം ഇയാള്‍ 17കാരിയായ മകള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് പിന്നാലെ പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്ത് പിതാവിന്റെ സുഹൃത്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ശാരീരിക വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഇതേക്കുറിച്ച് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now