ദൈനിക് ഭാസ്‌കര്‍ ഓഫിസുകളില്‍ ആദായ നികുതി റെയ്ഡ്

ദൈനിക് ഭാസ്‌കര്‍ ഓഫിസുകളില്‍ ആദായ നികുതി റെയ്ഡ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി മാധ്യമ ഗ്രൂപ്പ് ആയ ദൈനിക് ഭാസ്‌കറിന്റെ ഓഫിസുകളില്‍ ആദായ നികുതി റെയ്ഡ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ ഭോപ്പാല്‍, ജയ്പുര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഓഫിസുകളില്‍ റെയ്ഡ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

റെയ്ഡ് നടത്തിയതായി ആദായനികുതി വകുപ്പോ പ്രത്യക്ഷ നികുതി ബോര്‍ഡോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ റെയ്ഡ് നടത്തിയതായി അനൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 

റെയ്്ഡ് നടന്നതായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു. ഭോപ്പാലിലെ ഓഫിസില്‍ നിരവധി ഐടി ഉദ്യോഗസ്ഥര്‍ എത്തിയതായി ട്വീറ്റില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now