പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:56 am IST

News Now


രാജ്‌കോട്ട്: കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. 46കാരനായ അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തു. മുണ്ട്ര പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പ്രതിയായ സ്‌കൂള്‍ അധ്യാപകന്‍ ഒക്ടോബറിലും ഡിസംബറിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

വീട്ടില്‍ നിന്ന് 1.2 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ഡിസംബര്‍ 14ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തന്റെ അധ്യാപകനായ തക്കറിന്റെ നിര്‍ദേശപ്രകാരമാണ് മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

എന്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍, പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന്‍ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയായ അധ്യപാകന്‍ വിവാഹിതനാണ്. കുടുംബം മുംബൈയിലാണ് താമസം. അധ്യാപകനെതിരെ മോഷണത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates