
കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ച് കളളന് ഓട്ടോയില്‍ കയറി, 19കാരി ഓടുന്ന ബസില്‍ നിന്ന് എടുത്തുചാടി; യുവാവ് പിടിയില്‍, ധീരത
കഴുത്തില്‍ കിടന്ന സ്വര്‍ണ മാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത
മുംബൈ: കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത. പൊലീസുകാരന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്.
വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു. യുവാവ് സ്വര്‍ണ മാല കവര്‍ന്ന് ബസില്‍ നിന്ന് ചാടി രക്ഷപ്പെടുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ തന്നെ ഓടുന്ന ബസില്‍ നിന്ന് ചാടി മുറവിളി കൂട്ടിക്കൊണ്ട് 19കാരിയും പിന്നാലെ ഓടി.
ഇത് കണ്ട ട്രാഫ് പൊലീസ് കോണ്‍സ്റ്റബിള്‍ ഇടപെടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



