സംഭവത്തിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് മുന്നില്‍ സംസ്‌കരിച്ചു

പ്രകോപിതരായ ബന്ധുക്കള്‍ 17കാരന്റെ മൃതദേഹം പ്രതിയുടെ വീടിന് മുന്നില്‍ സംസ്‌കരിക്കുന്നു
Last Updated :20 January 2024, 8:47 am IST

News Now

പറ്റ്‌ന: പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ 17കാരനെ അതിദാരുണമായി കൊലപ്പെടുത്തി. ആണ്‍കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചും ക്രൂരമായി മര്‍ദ്ദിച്ചുമാണ് കൊലപാതകം. സംഭവത്തിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് മുന്നില്‍ സംസ്‌കരിച്ചു.  ബിഹാറിലെ മുസാഫര്‍പൂരിലായിരുന്നു സംഭവം. 

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അതേപ്രദേശത്തുതന്നെയുള്ള യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സൗരഭ് കുമാര്‍ എന്നായാളാണ് മരിച്ചത്.

സൗരഭ്കുമാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധമാണ് കൊലയ്ക്ക് കാരണമായത്. ബന്ധുക്കള്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മര്‍ദ്ദനത്തെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates