രാത്രി വീട്ടില്‍ കാമുകനൊപ്പം മകള്‍, 17കാരിയെയും സഹോദരനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; 19കാരന്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ 

ഝാര്‍ഖണ്ഡില്‍ കാമുകിയെയും കാമുകിയുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator

റാഞ്ചി:  ഝാര്‍ഖണ്ഡില്‍ കാമുകിയെയും കാമുകിയുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. 17കാരിയെയും 14കാരനായ സഹോദരനെയുമാണ് യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. യുവാവില്‍ നിന്ന് കത്തി കൊണ്ടുള്ള തുടര്‍ച്ചയായ കുത്തേറ്റ് പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അര്‍പിതിനെ തിങ്കളാഴ്ചയാണ് പിടികൂടിയത്. ആന്ധ്രയിലും ബിഹാറിലും ഒളിവില്‍ പോയ പ്രതി തിരിച്ച് റാഞ്ചിയില്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു അര്‍പിത്. പെണ്‍കുട്ടിയുടെ കുടുംബം ഇതിന് എതിരായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ച കാമുകിയുടെ വീട്ടിലെത്തിയ അര്‍പീതിനെ, പെണ്‍കുട്ടിക്കൊപ്പം അമ്മ കണ്ടു. ഇതില്‍ കുപിതയായ അമ്മ അര്‍പിതിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അതിനിടെയാണ് കാമുകിയുടെ അമ്മയെ അര്‍പിത് കത്തി കൊണ്ട് കുത്തിയതെന്ന് എസ്പി അന്‍ഷുമാന്‍ കുമാര്‍ പറയുന്നു.

തുടര്‍ച്ചയായി നാലുതവണയാണ് കുത്തിയത്. ആക്രമണത്തിനിടെ കത്തി ഒടിഞ്ഞുപോയി. തുടര്‍ന്ന് ഫ്രിഡ്ജിന്റെ മുകളില്‍ ഇരുന്ന ചുറ്റിക ഉപയോഗിച്ച് അര്‍പിത് കാമുകിയുടെ അമ്മയുടെ തലയ്ക്ക് അടിച്ചതായി പൊലീസ് പറയുന്നു.

അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പെണ്‍കുട്ടിയുടെ സഹോദരനെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ 17കാരിയെയും 19കാരന്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now