
പബ്ജി കളിയില്‍ തോറ്റതിന് കളിയാക്കി; 15 കാരന് ജീവനൊടുക്കി
അത്താഴം കഴിച്ചശേഷം മുറിയില്‍ ഉറങ്ങാന്‍ മുറിയിലേക്ക് പോയ കുട്ടി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു
ഹൈദരാബാദ്: പബ്ജി കളിയില്‍ തോറ്റതിന് കളിയാക്കിയതില്‍ മനംനൊന്ത് 15 കാരന് ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിലാണ് സംഭവം. പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം വേനലവധി ചെലവഴിക്കാൻ എത്തിയതായിരുന്നു 15 കാരന്. കുട്ടിയുടെ മാതാവും പിതാവും വേര്‍പിരിഞ്ഞ് കഴിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി കുട്ടി ബന്ധുക്കള്‍ക്കൊപ്പം പബ്ജി കളിച്ചു. എന്നാല്‍ കളിയില്‍ തോറ്റതിന് കുട്ടിയെ ബന്ധുക്കള്‍ കളിയാക്കി. വിഷണ്ണനായ കൗമാരക്കാരനെ പിതാവ് ഗെയിം കളിക്കുന്നതില്‍ നിന്നും വിലക്കി. ഇത് കുട്ടിയെ ഏറെ നിരാശനാക്കിയെന്ന് പൊലീസ് പറയുന്നു.
അത്താഴം കഴിച്ചശേഷം മുറിയില്‍ ഉറങ്ങാന്‍ മുറിയിലേക്ക് പോയ കുട്ടി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കുട്ടി എഴുന്നേല്ക്കാത്തത് കണ്ട് പിതാവ് മുറിയില്‍ തട്ടി വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടര്‍ന്ന് പിതാവും ബന്ധുക്കളും വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടി ജീവനൊടുക്കിയത് കാണുന്നത്.
കുട്ടി ജീവനൊടുക്കിയതില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൗമാരക്കാരന്റെ അമ്മ പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് പബ്ജി കളി വിലക്കിയതിന് ലഖ്നൗവില്‍ കൗമാരക്കാരന് അമ്മയെ വെടിവെച്ചു കൊലപ്പെടുത്തി മുറിയില്‍ ഒളിപ്പിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
