തേജസ്വി യാദവ് വിവാഹിതനാവുന്നു; നിശ്ചയം വ്യാഴാഴ്ച; വധു സസ്‌പെന്‍സ്

32കാരനായ തേജസ്വിയുടെ വധുവാരാണെ കാര്യം പാര്‍ട്ടി നേതാക്കളും കുടുംബക്കാരും വെളിപ്പെടുത്തിയിട്ടില്ല.

തേജസ്വി യാദവ്
Last Updated :20 January 2024, 8:52 am IST
Edited by :migrator

പറ്റ്‌ന: ലാലുപ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് വിവാഹിതനാവുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ചാണ് വിവാഹനിശ്ചയം. വിവാഹനിശ്ചയത്തോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

32കാരനായ തേജസ്വിയുടെ വധുവാരാണെ കാര്യം പാര്‍ട്ടി നേതാക്കളും കുടുംബക്കാരും വെളിപ്പെടുത്തിയിട്ടില്ല. പ്രധാനബന്ധുക്കളും മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുന്നതിനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ലാലുവിന്റെ 9 മക്കളില്‍ ഇളയവനായ തേജസ്വി മാത്രമാണ് വിവാഹം കഴിക്കാന്‍ അവശേഷിക്കുന്നത്.

ബിഹാര്‍ മുഴുവന്‍ തങ്ങളുടെ പ്രിയ നേതാവിന്റെ സന്തോഷനിമിഷത്തില്‍ ഒപ്പം ചേരാന്‍ ആഗ്രഹിക്കുന്നതായി പാര്‍ട്ടി വക്താവും എംഎല്‍എയുമായ ഭായ് വീരേന്ദ്ര പറഞ്ഞു. അതേസമയം കോവിഡിന്റെ പുതിയ വകഭേദം സംസ്ഥാനത്ത് പടരുന് സാഹചര്യത്തില്‍ ചടങ്ങുകള്‍ ലളിതമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിശ്ചയത്തിന് ശേഷം വൈകാതെ തന്നെ വിവാഹ ചടങ്ങുകള്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now