
വിവാഹവീട്ടില്‍ ഡാന്‍സിനിടെ കുഴഞ്ഞുവീണു; 19 കാരന് മരിച്ചു; വീഡിയോ
ഡാന്‍സിന്റെ ഭാഗമായാണ് വീഴ്ചയെന്ന് കരുതി ആരും ആദ്യം അടുത്തെത്തിയില്ല.

ഹൈദരാബാദ്: വിവാഹവീട്ടില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന നിര്‍മല്‍ ജില്ലയിലെ പാര്‍ഡി ഗ്രാമത്തിലാണ് സംഭവം. ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ മുത്യം ആണ് മരിച്ചത്. ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ രാത്രി പാട്ടുവച്ച് അതിന് ചുവടുവയ്ക്കുന്നതിനിടെ യുവാവ് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു. ഡാന്‍സിന്റെ ഭാഗമായാണ് വീഴ്ചയെന്ന് കരുതി ആരും ആദ്യം അടുത്തെത്തിയില്ല.
കുറച്ച് സമയം കഴിഞ്ഞ് യുവാവ് എഴുന്നേല്‍ക്കാതിരുന്നതോടെ ചുറ്റമുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളര് ഓടിയെത്തുകയും യുവാവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.എന്നാല്‍ ബോധരഹിതനായ മുത്യത്തിന് എഴുന്നേല്ക്കാന് കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ഉടനെ തന്നെ സമീപത്തെ ഭൈന്‍സ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
On Camera, 19-Year-Old Dancing At Wedding Collapses, Dies. The tragic incident took place in Nirmal District where Mutyam who had come from Maharashtra suffered a #heartattack while dancing. He was shifted to the hospital where the doctor declared him brought dead. #Telangana pic.twitter.com/NbZ0WzrInX
â Ashish (@KP_Aashish) February 26, 2023
തെലങ്കാനയില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ സമാന സംഭവമാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


