ഉത്തര്‍പ്രദേശില്‍ ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

News Now

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. രാജ്ഭവനിന് മുന്നിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 

പലതവണ ആംബുലന്‍സിനെ വിളിച്ചിട്ടും എത്താതെ വന്നതോടെ, ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ രാജ്ഭവിന് സമീപം എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു. 

പിന്നീട് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും കുഞ്ഞ് മരിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates