
ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്, ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി
കൂടിയാലോചനകളോടെയാണ് ജോലി സമയത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കിയത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്‍ഡിഗോയിലെ പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നുവെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ആവശ്യമെങ്കില്‍ സിഇഒയെ പുറത്താക്കാന്‍ നിര്‍ദേശിക്കും. കൂടിയാലോചനകളോടെയാണ് ജോലി സമയത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കിയത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു.
താന്‍ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. ''കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫീസില്‍ തുടര്‍ച്ചയായ അവലോകന യോഗങ്ങള്‍ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു'' രാം മനോഹര്‍ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കണക്കുകള്‍ പ്രകാരം ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മാര്‍ച്ചിനു ശേഷം മൂന്ന് ശതമാനം കുറഞ്ഞു. എയര്‍ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Summary
The aviation minister is considering actions against IndiGo's CEO
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഐഐആർഎഫ് റാങ്കിങ്ങിൽ ഒന്നാമത്; പെൺകുട്ടികൾക്ക് കിടക്കാൻ ഇടമില്ല: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ പ്രതിസന്ധി രൂക്ഷം

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി


