
അയോധ്യ സംഭാവനത്തട്ടിപ്പ്: രാമക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍
റായ് ബറേലി എംപി കിഷോരി ലാല്‍ ശര്‍മയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്തെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്

ലക്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയെ അയോധ്യയില്‍ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദത്തിനിടെയാണ് പുതിയ സംഭവം. ചൊവ്വാഴ്ച രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനായി അയോധ്യയിലെത്തിയതിനു പിന്നാലെ അജയ് റായിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ആരോപിച്ചു.
കുമര്‍ഗഞ്ച് കാര്‍ഷിക സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ അജയ് റായിയെ തടഞ്ഞുവച്ചിരിക്കുകയാണ്. റായ് ബറേലി എംപി കിഷോരി ലാല്‍ ശര്‍മയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്തെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭാവനത്തട്ടിപ്പില്‍ അയോധ്യയിലെത്തി ജനങ്ങളോട് സംവദിക്കാനായി കോണ്‍ഗ്രസ് നിയോഗിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവര്‍.
ഭയം കാരണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വീട്ടുതടങ്കലിലാക്കുന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അജയ് റായ് എക്സിലൂടെ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യം അതിന്റെ മൂര്‍ധന്യത്തിലാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംഘം അയോധ്യ സന്ദര്‍ശിക്കാനും ശ്രീരാമ ദര്‍ശനം നടത്തിയ അനുഗ്രഹം വാങ്ങാനും ഇരുന്നതാണ്. ഞാന്‍ യോധ്യയിലെത്തിയ ഉടന്‍ ബിജെപി സര്‍ക്കാര്‍ ഭയന്നു, പൊലീസ് എന്നെ ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. എന്തിനാണ് ഭൂമി അഴിമതിക്കേസിലും അയോധ്യയിലെ തട്ടിപ്പിലും പങ്കുള ഈ 'സംഭാവനക്കള്ളന്മാര്' രാമഭക്തര്‍ ഇവിടെ വരുന്നതിനെ ഭയപ്പെടുന്നത്. ഞങ്ങള്‍ പിന്മാറുകയോ തലകുനിക്കുകയോ ചെയ്യില്ല, എന്നാണ് അജയ് റായ് എക്സില്‍ കുറിച്ചത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
The Ayodhya donation scam controversy has escalated as Uttar Pradesh Congress President Ajay Rai was placed under house arrest upon his arrival to visit the Ram Temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി
'യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മന്ത്രിസഭയില്‍ അംഗമായത് സ്വാഗതാര്‍ഹം, എന്നാല്‍...'; ഒജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറോം



