കാര്‍ കിണറ്റിലേക്ക് കുത്തനെ വീണു; ആറ് പേര്‍ക്ക് ദാരുണാന്ത്യം

Last Updated :20 January 2024, 8:34 am IST

News Now

ഭോപ്പാല്‍: കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഒന്‍പത് പേരുമായി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കണറ്റിലേക്ക് മറിഞ്ഞത്. മധ്യപ്രദേശിലെ മഹാരാജ്പുരിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

Story image

വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 

Story image

റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കിണറ്റിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. ഒന്‍പത് പേരാണ് കാറിലുണ്ടായിരുന്നതെന്നും അതില്‍ ആറ് പേര്‍ മരിച്ചതായും മഹരാജ്പുര്‍ പൊലീസ് ഇന്‍ ചാര്‍ജ് സെഡ് വൈ ഖാന്‍ വ്യക്തമാക്കി.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates