
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ചണ്ഡിഗഡ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദപരാമര്ശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടാര്. മരിച്ചവര് തിരിച്ചുവരില്ല. അതുകൊണ്ടുതന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരെ കുറിച്ചുള്ള ചര്ച്ച അനാവശ്യമാണ്. എന്നാല് രോഗം ഭേദമാകുന്നവരെ പറ്റി ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള് കോവിഡ് മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ചര്ച്ച ചെയ്യുന്നത് പ്രയോജനകരമല്ല. കൂടുതല് വൈറസ് ബാധിതരെ രോഗമുക്തരാക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് ഖട്ടാര് പറഞ്ഞു
#WATCH | Haryana CM Manohar Lal Khattar says, "Iss sankat (#COVID19) mein humko data ke saath nahi khelna hai. We should focus on seeing how people can recover. The dead won't resurrect with furore over it. There is no point in a debate over the number of deaths..." (26.04) pic.twitter.com/27Kh9k0r6c
â ANI (@ANI) April 27, 2021
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള് കൂടുതലാണോ എന്ന ചോദ്യത്തിന് മരിച്ചവര് ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവരുടെയും ജീവന് രക്ഷിക്കാന് ഞങ്ങള് പരമാവധി ശ്രമിക്കും. ഇപ്പോള് മരണസംഖ്യ ചര്ച്ച ചെയ്യുന്നതില് അര്ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



