'ഹരിയാനയിൽ തോറ്റത് കർഷക സമരം കൊണ്ടല്ല; വോട്ടർമാർ അവധി ആഘോഷിക്കാൻ പോയതിനാൽ'- വിചിത്ര വാദവുമായി ബിജെപി നേതാവ്

സഞ്ജയ് ശർമ (ട്വിറ്റർ)
Last Updated :20 January 2024, 8:35 am IST

News Now

ഛണ്ഡീഗഢ്: ഹരിയാനയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് വിചിത്രമായ കാരണം പറഞ്ഞ് ബിജെപി നേതാവ് സഞ്ജയ് ശർമ. വോട്ടർമാരിൽ പലരും അവധി ആഘോഷിക്കാനായി പല സ്ഥലങ്ങളിലേക്ക് പോയതാണ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനുള്ള ഒരു കാരണമെന്ന് സഞ്ജയ് ശർമ പറഞ്ഞു. 

'ഡിസംബർ 25, 26, 27 തീയതികൾ അവധി ദിവസങ്ങളാണ്. ഡിസംബർ വർഷത്തിന്റെ അവസാന മാസം കൂടിയാണ്. പലരും അവധി ആഘോഷിക്കാനായി ദീർഘദൂര യാത്രകളിലാണുള്ളത്. നിർഭാഗ്യവശാൽ ബിജെപിയുടെ വോട്ട് ബാങ്കായവരിൽ പലരും ഇത്തരത്തിൽ അവധിയിലാണുള്ളത്. അവരാരും വോട്ട് ചെയ്യാനെത്തിയില്ല' സഞ്ജയ് ശർമ പറഞ്ഞു. 

ഹരിയാനയിൽ അംബാല, പഞ്ചകുള, സോനിപത്ത് മുൻസിപ്പൽ കോർപറേഷനുകളിലേക്കും രേവാരി മുൻസിപ്പൽ കൗൺസിൽ, സാംപ്ല, ധരുഹേര, ഉക്കലന മുൻസിപ്പൽ കമ്മിറ്റികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി- ജെജെപി സഖ്യവും കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. തിരഞ്ഞെടുപ്പിൽ മൂന്നിൽ ഒരു കോർപറേഷനിൽ മാത്രമാണ് ബിജെപി- ജെജെപി സഖ്യത്തിന് വിജയിക്കാനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates