മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്

ട്രക്ക് അപകടം / എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:39 am IST

News Now


കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. 18 ഓളം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ ജയ്പാല്‍ഗുരി ജില്ലയിലെ ധൂപ്ഗിരിയിലാണ് അപകടം ഉണ്ടായത്. 

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതോടെ കാര്‍ എതിരെ വന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇതോടെ നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറില്‍ ഇടിച്ചു കയറി എതിര്‍ദിശയിലൂടെ വന്ന വാഹനങ്ങളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. 

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates