
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ന്യൂഡല്ഹി: ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര് 31 ആയിരുന്നു റിട്ടേണിന് മുന്നിശ്ചയിച്ച അവസാന തീയതി. കമ്പനികള് ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകള് നല്കാം. ജിഎസ്ടി റിട്ടേണ് ഫെബ്രുവരി 28 വരെ നീട്ടി.
ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകള് സമർപ്പിക്കുന്നവർക്കാണ് ഇളവ്. വിവിദ് സേ വിശ്വാസ് സ്കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന് നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.
ഇന്നു മാത്രം ആദായ നികുതി റിട്ടേണ് സമര്പ്പിച്ചത് 9.1 ലക്ഷം പേരെന്ന് (ഇന്ന് വൈകിട്ട് 5 മണി വരെ) ആദായ നികുതി വകുപ്പ് അറിയിച്ചു. ഇതില്
1.3 ലക്ഷത്തിലധികം പേര് ഇന്ന് വൈകുന്നേരം 3 മുതല് 4 വരെ ഒരു മണിക്കൂറില് ഐടിആര് ഫയല് ചെയ്തു. ഇന്ന് നാല് മണി വരെ 7,65,836 പേര് ഐടിആര് ഫയല് ചെയ്തതായും അവസാന 1 മണിക്കൂറിനുള്ളില് 1,35,408 ഐടിആര് ഫയല് ചെയ്യപ്പെട്ടതായും ആദായനികുതി വകുപ്പ് നേരത്തെ ട്വീറ്റില് അറിയിച്ചിരുന്നു.
സാമ്പത്തിക വര്ഷം (അസസ്മെന്റ് ഇയര് 2020-21) 4.37 കോടി ആദായനികുതി റിട്ടേണുകള് ആണ് ഡിസംബര് 28 വരെയുള്ള തീയതിയില് സമര്പ്പിക്കപ്പെട്ടിട്ടുള്ളതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



