
News Now
ന്യൂഡല്ഹി: വാക്കുതര്ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. ഡല്ഹിയിലെ ദ്വാരക നിവാസിയായ 76കാരി അവതാര് കൗര് ആണ് മരിച്ചത്. മകന് അമ്മയെ തല്ലി നിലത്തിടുന്നതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭംവം നടന്നത്. മകനും മരുമകളുമായി കൗര് വാക്കുതര്ക്കത്തില് ഏര്പ്പെട്ടു. മകന്റെ അപ്രതീക്ഷിതമായ അടിയില് നിലത്തുവീണ കൗര് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
കൗറിന്റെ 45കാരനായ മകന് രണ്ബീറിനെ ബിന്ദാപൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് മുന്പായി വാഹനം പാര്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൗറും അയല്വാസിയും തമ്മില് വഴക്കുണ്ടായിരുന്നു. അയല്വാസി അറിയിച്ചതിനെ തുടര്ന്ന് പൊലീസ് എത്തിയെങ്കിലും വിഷയം പരിഹരിച്ചതായി ഇവര് അറിയിച്ചതിനെ തുടര്ന്ന് മടങ്ങിപ്പോയി. പിന്നാലെ സ്ഥലത്തെത്തിയ രണ്ബീര്, അയല്വാസിയുമായി വഴക്കിട്ടതിന് അമ്മയോട് വാക്കുതര്ക്കത്തില് ഏര്പ്പെടുകയായിരുന്നു.
Horrible. A man in Delhi slaps his old mother, she dies. pic.twitter.com/NsAO8PZb7b
â Sandeep Singh (@PunYaab) March 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







