
'ആരാണ് മൃഗം?', രാത്രിയില്‍ ആയുധങ്ങളുമായി നാട്ടുകാര്‍ പിന്നാലെ, ഭയന്ന് വിറച്ച് ഓടുന്ന കാട്ടാന ( വീഡിയോ)
സുധാ രാമന് ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാവുന്നത്.
തമിഴ്നാട്ടിലെ മസനഗുഡിയില്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയ ആനയെ കത്തുന്ന ടയര്‍ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞ് ദാരുണമായി കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് വിട്ടുമാറും മുന്‍പ് മറ്റൊരു സംഭവം. ഇവിടെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആനയെ ഓടിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് വ്യക്തമല്ല.
സുധാ രാമന് ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാവുന്നത്. രാത്രിയിലാണ് സംഭവമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കാട്ടാന ഓടുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. പിന്നാലെ ആയുധങ്ങളുമായി നാട്ടുകാര്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
നാട്ടുകാരുടെ ക്രോധത്തില്‍ ഭയന്ന് ജീവനും കൊണ്ട് കാട്ടാന ഓടി മറയുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഇതില്‍ ആരാണ് മൃഗം എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടാണ് സുധാ രാമന് വീഡിയോ പങ്കുവെച്ചത്.
No words!! Wondering who is the animal here pic.twitter.com/LAcY276HdX
â Sudha Ramen IFS(@SudhaRamenIFS) March 17, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



