മികച്ച കര്‍ഷകര്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കിസാന്‍ അവാര്‍ഡുകള്‍

മികച്ച കര്‍ഷകര്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കിസാന്‍ അവാര്‍ഡുകള്‍

Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

റായ്പുര്‍: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ ചത്തീസ്ഗഢ് സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍ക്ക് കിസാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. ചത്തീസ്ഗഢ് സര്‍ക്കാരുമായി ചേര്‍ന്നാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള ആദരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

Story image

ഈ മാസം ആറിന് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. കൃഷിയുമായി ബന്ധപ്പെട്ട് വിപുലമായ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വേദിയില്‍ വച്ചാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. 

Story image

ഈ മാസം ആറിന് റായ്പുരിലെ ഹോട്ടല്‍ ബാബിലോണിലാണ് ചടങ്ങ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറ് മണി വരെ നടക്കുന്ന പരിപാടിയില്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ചത്തീസ്ഗഢ് കൃഷി മന്ത്രി രവീന്ദ്ര ചൗബെയും ചടങ്ങില്‍ സംബന്ധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now