കോണ്‍ഗ്രസ് പുറത്തുവിട്ട ചിത്രം 
Last Updated :20 January 2024, 9:06 am IST

News Now


ബെംഗളൂരു: പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടക മന്ത്രി സുഖനിദ്രയിലായിരുന്നെന്ന് കോണ്‍ഗ്രസ്.  മന്ത്രി ആര്‍ അശോക ഉറങ്ങുന്ന ചിത്രങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനം മുഴുവന്‍ മുങ്ങി. മന്ത്രി ഉറക്കത്തില്‍ മുങ്ങിയെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 

തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. യോഗത്തിന് ശേഷം, പ്രളയം നേരിടാന്‍ 300 കോടി അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

കനത്ത മഴയെത്തുടര്‍ന്ന് ബെംഗലൂരു അടക്കം കര്‍ണാടകയിലെ പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates