
ട്രെയിനില്‍ യാത്രക്കാരന്റെ മൊബൈല്‍ തട്ടിയെടുത്തു, കൈയോടെ പിടികൂടി; എക്സിറ്റ് വിന്‍ഡോയില്‍ തൂങ്ങിക്കിടന്ന് മോഷ്ടാവ്- വീഡിയോ
ബിഹാറില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത മോഷ്ടാവിനെ കൈയോടെ പിടികൂടി മറ്റു യാത്രക്കാര്‍

പട്ന: ബിഹാറില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത മോഷ്ടാവിനെ കൈയോടെ പിടികൂടി മറ്റു യാത്രക്കാര്‍. മൊബൈല്‍ ഫോണുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാര്‍ പിടികൂടിയത്. ഓടുന്ന ട്രെയിനിന്റെ എക്സിറ്റ് വിന്‍ഡോയില്‍ ഒറ്റക്കൈയില്‍ തൂങ്ങിക്കിടക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.
ഭഗല്‍പൂരില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എക്സിറ്റ് വിന്‍ഡോയില്‍ മോഷ്ടാവ് തൂങ്ങിക്കിടക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാര്‍ മോഷ്ടാവിനെ കൈയോടെ പിടികൂടിയത്. എക്സിറ്റ് വിന്‍ഡോയിലൂടെ അകത്തുള്ള യാത്രക്കാര്‍ മോഷ്ടാവിന്റെ ഒരു കൈയില്‍ പിടിത്തമിട്ടത്തോടെയാണ് യുവാവിന് ട്രെയിനിന് വെളിയില്‍ തൂങ്ങിക്കിടക്കേണ്ടി വന്നത്. ട്രെയിന്‍ യാത്ര തുടരവേ, ഒറ്റക്കെയില്‍ യുവാവ് തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
അതിനിടെ ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ മറ്റു ചിലര്‍ യുവാവിന്റെ രക്ഷയ്ക്കെത്തി. യുവാവിനെ നിലത്തിറക്കിയാണ് രക്ഷപ്പെടുത്തിയത്. ഇവരും മോഷണസംഘത്തില്പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
#Bhagalpur: A thief who snatched a mobile phone from a railway passenger was kept hanging outside the train when he was caught by the passengers present inside the train in Bhagalpur #Bihar.
â Saba Khan (@ItsKhan_Saba) January 17, 2024
The passengers sitting inside the train held his hand. The train kept moving and the⦠pic.twitter.com/CgKiAesr89
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



