'ഐ ലവ് യു'; പ്രണയ ലേഖനം എഴുതിവച്ച് മോഷ്ടാവ്, കൊണ്ടുപോയത് 20 ലക്ഷത്തിന്റെ ആഭരണങ്ങള്‍

വീട്ടുടമസ്ഥന് പ്രണയ ലേഖനം എഴുതിവച്ച് ഇരുപതു ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST
Edited by :migrator

പനാജി: വീട്ടുടമസ്ഥന് പ്രണയ ലേഖനം എഴുതിവച്ച് ഇരുപതു ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നു. ആഢംബര വസതിയില്‍ കയറി സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് കള്ളന്‍ അടിച്ചുമാറ്റിയത്. തെക്കന്‍ ഗോവയിലെ മഡ്ഗാവിലാണ് സംഭവം.

രണ്ടു ദിവസത്തെ അവധി ആഘോഷം കഴിച്ച് വീട്ടുമസ്ഥന്‍ അസീബ് തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടതായി കണ്ടത്. വീട്ടില്‍ ഉണ്ടായിരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളെല്ലാം കള്ളന്‍ കൊണ്ടുപോയി. ഒന്നര ലക്ഷം രൂപ പണമായും ഉണ്ടായിരുന്നെന്ന് അസീബ് പറഞ്ഞു. മൊത്തം ഇരുപതു ലക്ഷത്തിലേറെ രൂപയുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടു. 

കോളു കിട്ടിയതിന്റെ സന്തോഷത്തില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ടെലിവിഷന്‍ സ്‌ക്രീനിലാണ് മോഷ്ടാവ് പ്രണയ ലേഖനം എഴുതിയത്. ഐ ലവ് യു എന്നു വലിയ അക്ഷരത്തില്‍ എഴുതിവച്ചതു കണ്ട് അമ്പരന്നതായി അസീബ് പറഞ്ഞു. 

അസീബിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now