
ജെസിബിയിൽ എടിഎം കോരിയെടുത്തു; പണം അടിച്ചുമാറ്റി കള്ളൻമാർ! വിരുതിൽ അമ്പരന്ന് പൊലീസ് (വീഡിയോ)
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എടിഎം മോഷണം പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി
മുംബൈ: ജെസിബി കൊണ്ടു എടിഎം മെഷീൻ കോരിയെടുത്ത് കള്ളൻമാർ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് എടിഎം കവർച്ച നടന്നത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എടിഎം അപ്പാടെ കടത്തിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.
എടിഎം കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതും പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. ശേഷം എടിഎം അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എടിഎം മോഷണം പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അമ്പരപ്പിക്കുന്ന രീതിയിലെ മോഷണം സംബന്ധിച്ച് രസകരമായും ചിലർ കമന്റുകൾ ചെയ്യുന്നുണ്ട്.
JCB Crane used to steal #ATM Machine in Maharshtra#Robbery pic.twitter.com/CSLn3nQohS
â à°¶à°à°à°°à± à°®à±à°¦à°¿à°°à°¾à°à± (@Gsk339) April 24, 2022
മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാള്‍ ഈ ദൃശ്യം പങ്കുവെച്ചത്. 'ക്രിപ്‌റ്റോ മൈനിങ്ങിന്റെ കാലത്ത് എടിഎം മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം' എന്നായിരുന്നു മറ്റൊരാള്‍ നല്‍കിയ വിശേഷണം. മോഷണ രീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചു. തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയര്‍ന്ന വിലയും ഉണ്ടാകുമ്പോള്‍ ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടാകുമെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



