
'പണ്ടത്തെ പോലെ മുസ്ലീം മത പണ്ഡിതരെ പുതിയ നേതാക്കള്‍ ഭയപ്പെടുന്നില്ല; പക്ഷേ...'- വിഡിയോ
1986ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പുരോഗമന ചിന്താഗതിയുള്ള, ആധുനിക മുസ്ലീം നേതാക്കള്‍ ഇന്ന് ഉണ്ടെന്ന് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്

ചെന്നൈ: 1986ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പുരോഗമന ചിന്താഗതിയുള്ള, ആധുനിക മുസ്ലീം നേതാക്കള്‍ ഇന്ന് ഉണ്ടെന്ന് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പലരും പൗരോഹിത്യത്തിനെയും മത പണ്ഡിത തലത്തിലുള്ള നേതാക്കളെയും വിമര്‍ശിക്കുന്നുണ്ടെങ്കിലും അവര്‍ ഇതുവരെ തുറന്നുപറയാന്‍ തുടങ്ങിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച 14-ാമത് തിങ്ക്എഡ്യൂ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നത്തെ ആരിഫ് മുഹമ്മദ് ഖാന്മാര് എവിടെയാണ്?' എന്ന വിഷയത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ലയുടെ ചോദ്യത്തിന് മറുപടിയായാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. അത്തരം നേതാക്കള്‍ നിലവിലുണ്ട്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചത്ര വാചാലരല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. 20 വര്‍ഷം മുമ്പുള്ളതുപോലെ മത പണ്ഡിതന്മാരെ അവര്‍ ഭയപ്പെടുന്നില്ലെന്നും പക്ഷേ ഇതുവരെ തുറന്നുപറയാന്‍ ധൈര്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാ ബാനു കേസില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ ഒരു നിയമം നടപ്പിലാക്കാന്‍ ഒരുങ്ങിയപ്പോള്‍ 1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന് രാജിവെച്ചിരുന്നു. സുപ്രീം കോടതി വിധി ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തത് തന്റെ സത്യസന്ധതയ്ക്ക് എതിരായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Spirituality in Public Life: Need for a New Moral Compass
— The New Indian Express (@NewIndianXpress) March 3, 2026
Shri. Arif Mohammed Khan, Honâble Governor of Bihar, in conversation with TNIE Editorial Director @PrabhuChawla at #ThinkEdu2026.@GovernorBihar @Eventxpress @NehaSonthaliaP1 @doctorlalitha @TCS @TataCompanies⦠pic.twitter.com/tc1IifpR5t
'ഗവര്‍ണര്‍ ആയിരിക്കുമ്പോഴും ഞാന്‍ ഇതില്‍ പങ്കാളിയാണ്. ഇതേ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ രാജ്യമെമ്പാടും സഞ്ചരിക്കുകയാണ്, കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ട സമയമാണിത്.'- സജീവ രാഷ്ട്രീയം വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
ThinkEdu 2026: Liberal Muslim leaders today are critical of clergy but not outspoken, says Arif Mohammed Khan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!

ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം

