
'സീറ്റ് കിട്ടുന്നത് മുടി ബോബ് ചെയ്ത ലിപ്സ്റ്റിക് ഇട്ട പെണ്ണുങ്ങള്‍ക്ക്'; വനിതാ സംവരണത്തില്‍ വിവാദ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ്
വനിതാ സംവരണ ബില്ലിനെ കുറിച്ച് ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി നടത്തിയ പരാമര്‍ശം വിവാദത്തില്‍

പട്ന: വനിതാ സംവരണ ബില്ലിനെ കുറിച്ച് ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ' സംവരണത്തിന്റെ പേരില്‍ മുന്നോട്ടുവരാന്‍ പോകുന്നത് ലിപ്സ്റ്റിക്കിട്ടതും മുടി ബോബ് ചെയ്തതുമായ സ്ത്രീകളാണ്. പിന്നോക്ക സമുദായത്തിലെ സ്ത്രീകള്‍ക്ക് സംവരണം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം' -സിദ്ദിഖി പറഞ്ഞു. ആര്‍ജെഡി നേതാവിന്റെ പരാമര്‍ശത്തിന് എതിരെ ബിജെപി രംഗത്തെത്തി.
ബിഹാറിലെ മുസ്സാഫര്‍പൂരില്‍ നടന്ന ആര്‍ജെഡി റാലിയില്‍ ആയിരുന്നു സിദ്ദിഖിയുടെ പരാമര്‍ശം. സിദ്ദിഖിയുടെ പരാമര്‍ശം ആര്‍ജെഡിയുടെ ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കുശാല്‍ കൗശല്‍ പറഞ്ഞു.
വിമര്‍ശനത്തിന് പിന്നാലെ, പ്രസംഗത്തില്‍ വിശദീകരണവുമായി സിദ്ദിഖി രംഗത്തെത്തി. തന്റെ പാര്‍ട്ടി തുടക്കം മുതല്‍ വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗ്രാമവാസികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഗ്രാമീണ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
