
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

മുസ്സൂറി: കോവിഡ് നിയന്ത്രണങ്ങളില് ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള് കൂട്ടത്തോടെ എത്തുന്നു. റോഡുകളില് നിറയെ വാഹനങ്ങളാണ്. പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള് ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്.
ഇതിനിടെ, മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില് നൂറ് കണക്കിനാളുകള് കുളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളില് വൈറലായി. വിനോദസഞ്ചാര കേന്ദ്രങ്ങളില് ആളുകള് ഒത്തുകൂടിയപ്പോള് ഒരാള് പോലും മാസ്ക് ധരിക്കുകയോ, സാമൂഹിക അകലമോ പാലിച്ചില്ലെന്നതും വീഡിയോയില് വ്യക്തമാണ്. ഈ വീഡിയോ നിരവധിയാളുകളാണ് ഷെയര് ചെയ്തത്.
വീഡിയോ വൈറലായതോടെ പലരും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. തലയില് ഒന്നുമില്ലാത്തവര് മാത്രമെ ഇത് ചെയ്യുകയുള്ളുവെന്നാണ് സമൂഹമാധ്യമത്തിലെ ഒരാളുടെ പ്രതികരണം. എന്നാല് മറ്റൊരാള് പറഞ്ഞത് ഇത് ശക്തമായ നീക്കമെന്നാണ്. മുസ്സൂറിയില് കുല്ദി ബസാര്, മാള് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല് തിരക്ക് അനുഭവപ്പെടുന്നത്. നൈനിറ്റാളിലും സമാനമായ സാഹചര്യമാണ്. നിയന്ത്രണങ്ങളില് ഇളവ് വരുത്തിയതോടെ ലക്ഷക്കണക്കിനാളുകളാണ് കോവിഡിന് ശേഷം സംസ്ഥാനം സന്ദര്ശിച്ചത്.
#infobug07july21
â Infobug (@InfobugI) July 7, 2021
With no #masks in sight, hundreds of tourists appeared to be #vacationing their '#pandemic' troubles away at the Kempty falls in #Mussoorie.#repost #viral #Internet pic.twitter.com/3lnjLVG2gK
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


