ക്ലബ്ബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശം: മൂന്നു പേര്‍ പിടിയില്‍

വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങള്‍ ക്ലബ്ബ് ഹൗസ്, ഗൂഗിള്‍ എന്നീ കമ്പനികളോട് ഡല്‍ഹി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

മുംബൈ: സാമൂഹിക മാധ്യമമായ ക്ലബ്ബ് ഹൗസിലെ ചാറ്റിങ്ങിനിടെ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതിന് മൂ്ന്നു പേര്‍ അറസ്റ്റില്‍. ആകാശ് (19), ജയ്ഷണവ് കാക്കര്‍ (21), യാഷ് പരശ്വര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. 

മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്. ഹരിയാണയില്‍ നിന്നാണ് ഇവരെ മുംബൈ പൊലീസ് പിടികൂടിയത്. 

പരാതി ലഭിച്ച ഉടന്‍ നടപടിയെടുത്ത മുംബൈ പൊലീസിനെ അഭിനന്ദിച്ച് ശിവസേന എം പി പ്രിയങ്കാ ചതുര്‍വേദി രംഗത്തെത്തി. വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങള്‍ ക്ലബ്ബ് ഹൗസ്, ഗൂഗിള്‍ എന്നീ കമ്പനികളോട് ഡല്‍ഹി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now