ഉദരത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍; ഗര്‍ഭിണിയായ പുലി വാഹനം ഇടിച്ചു ചത്തു, ദാരുണം

ഉദരത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍; ഗര്‍ഭിണിയായ പുലി വാഹനം ഇടിച്ചു ചത്തു, ദാരുണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST
Edited by :migrator

മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ പുലി വാഹനം ഇടിച്ച് ചത്തു. താനെ ജില്ലയില്‍ മീര ഭായന്ദര്‍ ടൗണ്‍ഷിപ്പിലെ കാഷിമീര മേഖലയിലെ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ പുലര്‍ച്ചെ 12.30 ഓടെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍പുലിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പുലിയെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ റെസ്‌ക്യൂ സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ ഒടിവുകളും പേശികള്‍ക്കുണ്ടായ തകരാറുമാണ് പുലിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്ന് കുഞ്ഞുങ്ങളാണ് പുലിയുടെ ഉദരത്തിലുണ്ടായിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now