
കോവിഡ് സ്ഥിരീകരിച്ചിട്ടും വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു; കേസ്
27ന് കോവിഡ് സ്ഥിരീകരിച്ച മിശ്ര 29ന് കോവിഡ് നിര്‍ദേശം ലംഘിച്ച് കല്യാണചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു

ക്വാറന്റൈന് ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്ത രണ്ട് കോവിഡ് രോഗികള്‍ വൈറസ് വ്യാപനത്തിന് ഇടയാക്കിയതിന് പിന്നാലെ മധ്യപ്രദേശില്‍ ഒരുഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. നാല്‍പ്പത് പേര്‍ക്ക് രോഗപ്പകര്‍ച്ചയ്ക്ക് കാരണക്കാരായ രണ്ട് കോവിഡ് രോഗികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.
പ്രതികളായ കോവിഡ് രോഗികള്‍ അരുണ്‍ മിശ്ര, സ്വരൂപ് സിംഗ് എന്നിവരെ പൃഥ്വിപൂരിലെ കോവിഡ് 19 കെയര്‍ സെന്ററില്‍ പാര്‍പ്പിച്ചതായും മൂന്നാമത്തെ പ്രതി രഞ്ജന്‍ നായക് ഒളിവിലാണെന്നും ജെറോണ്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സുരേന്ദ്ര സിംഗ് യാദവ് പറഞ്ഞു. മൂവര്‍ക്കുമെതിരെ ദുരന്തനിവാരണപ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ഏപ്രില്‍ 27നാണ് മിശ്രക്ക് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വിവാഹത്തിനായി രണ്ടാം ദിവസം ഇയാള്‍ പോകുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഇയാള്‍ ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നതായും അധികൃതര്‍ പറയുന്നു. ശര്‍മ്മയ്ക്ക് കോവിഡ് ഉണ്ടെന്ന കാര്യം വരന്റെ സഹോദരന് അറിയാമായിരിന്നിട്ടും അയാള്‍ ഇക്കാര്യം മറച്ചുവച്ചതിനാണ് കേസ് എടുത്തത്. രോഗികളായ മൂവരും 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



