പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൂന്ന് സഹപാഠികളും കൗമാരക്കാരിയും അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ സഹപാഠികളാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അറസ്റ്റിലായ പെണ്‍കുട്ടി മരിച്ച വിദ്യാര്‍ഥിനിയുടെ സുഹൃത്താണെന്നും പൊലീസ് പറഞ്ഞു.
ജയ്പൂര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെയും ഒരു കൗമാരക്കാരിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധം ഉടലെടുക്കുകയും പൊലീസ് സ്റ്റേഷന് നാട്ടുകാര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെയും കൗമാരക്കാരിക്കെതിരെയും കേസ് എടുത്തതെന്ന് സബ് ഇന്‍സ്പെക്ടര്‍ മോഹന്‍ സിങ് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു സംഭവം. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തതെന്നും പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയെ സഹപാഠികളാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അറസ്റ്റിലായ പെണ്‍കുട്ടി മരിച്ച വിദ്യാര്‍ഥിനിയുടെ സുഹൃത്താണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം