
ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണു; 4 പേര്‍ മരിച്ചു; 5 പേരുടെ നില ഗുരുതരം; വീഡിയോ
ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു.
ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ കില്‍വീദി ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് നാലുമരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
മുത്തുകുമാരന്‍ (31) ജ്യോതി ബാബു (19) എസ് ഭൂപാലന്‍ (41) എന്നിവരാണ് മരിച്ചത്. നമ്മിലി കില്‍വീദി ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ റോഡിലും ക്ഷേത്രപരിസരത്തുമായി ആയിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു.
crane collapses during temple festival in TN pic.twitter.com/Kq7E8MPWO7
â Samakalika Malayalam (@samakalikam) January 23, 2023
പരിക്കേറ്റവരെ ഉടന്‍ ആരക്കോണം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



