
കുട്ടി കുറുകെ ഓടി; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; റോഡരികിലെ കുഴിയില്‍ വീണ് മൂന്ന് പേര്‍ മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
മരത്തില്‍ ഇടിച്ച കാര്‍ റോഡരികിലെ കുഴിയില്‍ വീണ് മൂന്ന് പേര്‍ മരിച്ചു

ലളിത്പൂര്‍: മരത്തില്‍ ഇടിച്ച കാര്‍ റോഡരികിലെ കുഴിയില്‍ വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലായിരുന്നു സംഭവം.
പുനിയ ഖേദ ഗ്രാമത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് മുന്നില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു.
മധ്യപ്രദേശിലെ സകര്‍വാര്‍ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 65കാരനായ ചത്രസ് ലാല്‍, 45കാരനായ ദയാറാം, 60കാരനായ ലഖാന്‍ എന്നിവരാണ് മരിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



