തിരുപ്പതി ദര്‍ശനം; ക്ഷേത്ര പ്രവേശനത്തിന്  രണ്ട് ഡോസ് വാക്‌സിന്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുപ്പതി ദര്‍ശനം; ക്ഷേത്ര പ്രവേശനത്തിന്  രണ്ട് ഡോസ് വാക്‌സിന്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

ഹൈദരാബാദ്: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് മാത്രമേ ദര്‍ശനത്തിന് സൗകര്യമുണ്ടാകു എന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. 

സര്‍വ ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ഈ മാസം 26 മുതല്‍ നേരിട്ട് നല്‍കില്ലെന്ന് ദേവസ്വം അറിയിച്ചു. ഈ മാസം 26 മുതല്‍ സര്‍വ ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം ബുക്ക് ചെയ്യാം. 

8,000 സര്‍വ ദര്‍ശന്‍ ടിക്കറ്റുകളാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഈ മാസം 25ന് രാവിലെ ഒന്‍പത് മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് ദേവസ്വം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now