തിരുപ്പതിയില്‍ മെഷീനുകള്‍ ലഡു 'ടേസ്റ്റ്' ചെയ്യും; ഗുണനിലവാരം ഉറപ്പാക്കാന്‍ 25 കോടിയുടെ അത്യാധുനിക ലാബ്
തിരുപ്പതി തിരുമലയില്‍ ഭക്തര്‍ക്ക് നല്കുന്ന പ്രസാദത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ അത്യാധുനിക ഭക്ഷ്യ ലബോറട്ടറി ആരംഭിക്കും

ഹൈദരാബാദ്: തിരുപ്പതി തിരുമലയില്‍ ഭക്തര്‍ക്ക് നല്കുന്ന പ്രസാദത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ അത്യാധുനിക ഭക്ഷ്യ ലബോറട്ടറി ആരംഭിക്കും. പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 60 അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നവീന ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 കോടി രൂപയുടെ ലാബ് ആണ് സ്ഥാപിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിയും ബിജെപി എംഎല്‍എയുമായ വൈ സത്യകുമാര്‍ യാദവ് പറഞ്ഞു.
നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി, ബദാം, പയര്‍, പഞ്ചസാര, ഏലം, മഞ്ഞള്‍, മുളകുപൊടി അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ലാബ്. ഇതിനായി ഫ്രാന്‍സില്‍ നിന്ന് 3.5 കോടി രൂപയ്ക്ക് 'E-Tongue, E-Nose ' മെഷീനുകള്‍ ഇറക്കുമതി ചെയ്യും. നെയ്യിന്റെ ഗുണനിലവാരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ഈ മെഷീനുകള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ലാബ് പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായും അടുത്ത മാസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മെയ് മാസത്തോടെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.
2024 ഒക്ടോബര്‍ 8 ന് ഡല്‍ഹിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ലാബ് സ്ഥാപിക്കുന്നത്. തിരുമലയിലെ നവീകരിച്ച 12,000 ചതുരശ്ര അടി വിസ്തീരണമുള്ള രണ്ട് നില കെട്ടിടത്തിലാണ് ലാബ് വികസിപ്പിക്കുന്നത്. 50 നൂതന ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ലബോറട്ടറി മൈക്രോബയോളജി, കെമിസ്ട്രി, സെന്‍സറി വിശകലനം എന്നിവയില്‍ പരിശോധനകള്‍ നടത്തും. ഭക്ഷ്യവസ്തുക്കളിലും ജല സാമ്പിളുകളിലും കടന്നുകൂടാന്‍ സാധ്യതയുള്ള കീടനാശിനി അവശിഷ്ടങ്ങള്‍, ഘനലോഹങ്ങള്‍, സൂക്ഷ്മാണുക്കള്‍, ആന്റിബയോട്ടിക് അംശങ്ങള്‍ എന്നിവ ഇതിന് കണ്ടെത്താന്‍ കഴിയും. ടിടിഡിയുടെ വെള്ളത്തിന്റെയും പ്രസാദത്തിന്റെയും സാമ്പിളുകള്‍ പതിവായി പരിശോധിക്കും.ആരോഗ്യ വകുപ്പില്‍ നിന്നും തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളില്‍ നിന്നുമുള്ള ഏകദേശം 40 ജീവനക്കാര്‍ ലാബ് കൈകാര്യം ചെയ്യും. അടുത്തിടെ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചതായുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
News Now
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

Summary
Tirumala To Deploy "E-Nose", "E-Tongue" Tech To Guard Prasadam Quality
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




