
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ കള്ളം പറഞ്ഞ് തിരുപ്പതിയില്‍ കൊണ്ടുപോയി വിവാഹം കഴിച്ചു; അധ്യാപകന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകന് അറസ്റ്റില്‍

ചിറ്റൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകന് അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗംഗാവരം മണ്ഡല് മേഖലയില്‍ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിച്ചത്.
ബുധനാഴ്ച അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താന്‍ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച രാത്രി ഗംഗാവരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതി വിവാഹിതനും ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ മൂത്രം ഒഴിക്കാന്‍ പുറത്തിറങ്ങി; 22കാരനെ കടുവ കടിച്ചുകൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



