ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണിനിടെ, ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണിനിടെ, ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു. ഹരിദ്വാര്‍- ലക്‌സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.

ജമാല്‍പുര്‍കല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഹരിദ്വാര്‍ എസ്എസ്പി സെന്തില്‍ അവുദായ് കൃഷ്ണ രാജ് പറഞ്ഞു. 

സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍ മജിസ്റ്റേരീയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കൊണ്ടുവന്നത്. ട്രാക്കിന്റെ വീതി കൂട്ടി ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates