മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഓഗസ്റ്റ് പതിനഞ്ചുമുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now


മുംബൈ: മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഓഗസ്റ്റ് പതിനഞ്ചുമുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ട്രെയിനുകളില്‍ പ്രവേശനമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് യാത്രാനുമതി നല്‍കും. 

വാക്‌സിന്‍ സ്വീകരിച്ചവുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. വാക്‌സിനെടുത്തവര്‍ക്ക് മാത്രമാകും ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ വഴിയും സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നിലവില്‍ അവശ്യ സര്‍വീസുകര്‍ക്കാണ് മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates