ത്രിപുരയില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍

കല്യാണവേദിയില്‍ നിന്ന് അതിഥികളെ ഒഴിപ്പിക്കുന്ന പൊലീസ്, ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍. പടിഞ്ഞാറന്‍ ത്രിപുരയുടെ ജില്ലാ കലക്ടറിന് സൈലേഷ് കുമാറിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കല്യാണം പാതിവഴിയില്‍ വച്ച് സൈലേഷ് കുമാര്‍ തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സൈലേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈലേഷ് കുമാര്‍ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് നിയമം നടപ്പാക്കാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സമിതി മുന്‍പാകെ സൈലേഷ് കുമാര്‍ ബോധിപ്പിച്ചത്.

അഗര്‍ത്തലയിലാണ് സംഭവം നടന്നത്. ത്രിപുര ഇന്‍ഡിജന്‍സ് പ്രോഗസീവ് റീജിണല്‍ അലയന്‍സ് ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള കല്യാണ വേദിയിലാണ് ജില്ലാ കലക്ടര്‍ വിവാഹം തടഞ്ഞത്. ഉടന്‍ തന്നെ വേദി വിട്ടുപോകാന്‍ വധുവരന്മാരോടും കുടുംബാംഗങ്ങളോടും സൈലേഷ് കുമാര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അതിഥികളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. കല്യാണം നടത്താന്‍ അധികൃതര്‍ നല്‍കിയ അനുമതി രേഖ കാണിച്ചപ്പോള്‍ അത് ജില്ലാ കലക്ടര്‍ കീറിക്കളയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates