അപകടത്തില്‍ ട്രക്ക് മറിഞ്ഞു, ടിവിയും കംപ്യൂട്ടറും മൊബൈല്‍ ഫോണുകളുമെടുത്ത് പ്രദേശവാസികള്‍ കടന്നു ; തിരച്ചില്‍

മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

മുംബൈ :  അപകടത്തില്‍ മറിഞ്ഞ ട്രക്കില്‍നിന്ന് 70 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ മോഷ്ടിക്കപ്പെട്ടതായി പരാതി. കംപ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവയാണ് കളവ് പോയത്. വാഹനം മറിഞ്ഞതോടെ പ്രദേശവാസികളും അതുവഴി പോയവരും സാധനങ്ങളുമായി കടന്നുകളഞ്ഞുവെന്നാണ് സൂചന. 

മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. സോലാപുര്‍ - ഔറംഗബാദ് ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കംപ്യൂട്ടറുകള്‍, എല്‍ഇഡി ടിവികള്‍, മൊബൈല്‍ ഫോണുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 

മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പൊലീസ് നിര്‍ദേശം അനുസരിച്ച് ചിലര്‍ ഇലക്ട്രോണിക് വസ്തുക്കള്‍ തിരികെ നല്‍കി. 40 ശതമാനത്തോളം വസ്തുക്കളും കണ്ടെടുത്തുവെന്ന് പൊലീസ് സൂചിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അപകടത്തില്‍ ട്രക്ക് മറിഞ്ഞു, ടിവിയും കംപ്യൂട്ടറും മൊബൈല്‍ ഫോണുകളുമെടുത്ത് പ്രദേശവാസികള്‍ കടന്നു ; തി