
തുർക്കിയിൽ ഒരു ഇന്ത്യക്കാരനെ കാണാതായി, പത്ത് പേർ കുടുങ്ങിക്കിടക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം
ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്
ന്യൂഡൽഹി: തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് വ്യക്തമാക്കിയത്. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. മറ്റ് പത്ത് ഇന്ത്യാക്കാർ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ തുടർ ഭൂചലനങ്ങളിൽ നടുങ്ങിയ തുർക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ കൂടുതൽ സഹായം എത്തിച്ചു. ഓപറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് എൻഡിആർഎഫ് സംഘം തുർക്കിയിലെത്തി. ഏഴ് വാഹനങ്ങൾ, 5 സ്ത്രീകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് പൊലീസ് നായകളും തുർക്കിയിലെത്തി. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. തുര്‍ക്കിയില്‍ 8,574പേരും സിറിയയില്‍ 2,662പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മരണസംഖ്യ 11,236 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



