ടിവി താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കാമ്യ പഞ്ചാബി, ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:50 am IST

News Now

മുംബൈ: ടിവി താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദാദര്‍ വെസ്റ്റിലെ പാര്‍ട്ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷന്‍ ഭായ് ജഗ്തപില്‍ നിന്ന് നടി പ്രാഥമികാംഗത്വം സ്വീകരിച്ചു. രാഷ്ട്രീയത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് കാമ്യ പറഞ്ഞു. 

'കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പുതിയ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. വനിതാ ശാക്തീകരണത്തിലും ഗാര്‍ഹികാതിക്രമങ്ങള്‍ക്കുമെതിരെ ശ്രദ്ധയൂന്നാനാണ് ആഗ്രഹം. വര്‍ഷങ്ങളോളം ഞാനും ഇതനുഭവിച്ചിരുന്നു. ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തുന്നത്. അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയല്ല, പ്രവര്‍ത്തിക്കുക മാത്രമാണ് ലക്ഷ്യം.അഭിനയത്തോടാണ് എന്റെ ആദ്യത്തെ സ്‌നേഹം. അത് തുടരും. തമാശയ്ക്കല്ല രാഷ്ട്രീയത്തില്‍ ചേരുന്നത്. പണമുണ്ടാക്കാനോ അധികാരത്തിന്റെ ഭാഗമാകാനോ അല്ല. അതെനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്'- കാമ്യ പഞ്ചാബി പറഞ്ഞു. 

നടി കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രണ്ടു ദശാബ്ദത്തില്‍ ഏറെയായി ഹിന്ദി ടിവി സീരിയലിലൂടെ ശ്രദ്ധേയയാണ് കാമ്യ പഞ്ചാബി. മുപ്പതിലേറെ സീരിയലുകളില്‍ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. മര്യാദ: ലെകിന്‍ കബ് തക്?',  ശക്തി തുടങ്ങിയ ടിവി പരിപാടികളിലെ അഭിനയം ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates