വിജയ് വീണ്ടും നാളെ സിബിഐക്ക് മുന്നില്‍; താരം ഡല്‍ഹിയിലേക്ക് തിരിച്ചു

വൈകീട്ട് 4.15 ഓടെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് നടന്‍ ഡല്‍ഹിയിലേക്ക് പോയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 Vijay
Vijay
Edited by :Sujith
Last Updated :18 ജനുവരി 2026, 8:56 pm IST

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വിജയ് നാളെ സിബിഐ ഓഫീസില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നും താരം ഡല്‍ഹിയിലേക്ക് തിരിച്ചു.

വൈകീട്ട് 4.15 ഓടെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് നടന്‍ ഡല്‍ഹിയിലേക്ക് പോയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 12ന് വിജയ് യെ സിബിഐ ആസ്ഥാനത്തുവച്ച് ആറ് മണിക്കൂറിലേറെ ചേദ്യം ചെയ്തിരുന്നു.

പിറ്റേദിവസം വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പൊങ്കല്‍ ആഘോഷം പ്രമാണിച്ച് താരം മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 19 ലേക്ക് മാറ്റിയത്. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെയുടെ നിരവധി നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

News Now

Summary

TVK Chief Vijay To Appear Before CBI In Delhi Over Karur Stampede Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates