യുവതി ട്രെയിനില്‍ ഉറങ്ങിപ്പോയി; യാര്‍ഡില്‍ വച്ച് ജീവനക്കാര്‍ ബലാത്സംഗം ചെയ്തു; അറസ്റ്റ്

ട്രയിനില്‍ ഉറങ്ങിപ്പോയ യുവതിയെ റെയില്‍വെ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

ചെന്നൈ: നാല്‍പ്പതുകാരിയെ രണ്ട് റെയില്‍വെ കരാര്‍ ജീവനക്കാര്‍ ബലാത്സംഗം ചെയ്തതായി പരാതി. തംബാരത്തെ യാര്‍ഡില്‍ വച്ചാണ് യുവതി ക്രൂരപീഡനത്തിന് ഇരയായത്‌. കരാര്‍ തൊഴിലാളികളായ കെ സുരേഷ്, അബ്ദുല്‍ അജീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെ പറ്റി റെയില്‍വെ പൊലീസ് പറയുന്നത് ഇങ്ങനെ. ചെന്നൈ ബീച്ച് - ചെങ്കല്‍പ്പട്ട് ട്രെയിനിലാണ് യുവതി കയറിയത്. പല്ലവാരം സ്റ്റേഷനിലാണ് ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്നുത്. മദ്യപിച്ചിരുന്ന യുവതി സ്്‌റ്റേഷന്‍ എത്തിയത് അറിയാതെ ഉറങ്ങിപ്പോയി. തുടര്‍ന്ന് ട്രൈയിന്‍ സര്‍വീസ് അവസാനിപ്പിച്ച് ഷെഡില്‍ കയറ്റി. ഇവിടെ വച്ചാണ് യുവതി ബലാത്സംഗത്തിനിരയാവുകയായിരുന്നു. 

പിറ്റേദിവസം പുലര്‍ച്ചെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തയിതായും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് കരാര്‍ തൊഴിലാളികളായ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു. ട്രെയിന്‍ പഴകച്ചവടം നടത്തിയ സ്ത്രീയാണ് ക്രൂരപീഡനത്തിന് ഇരയായത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now