മഹാരാഷ്ട്രയില്‍ പത്തുമിനിറ്റ് ഇടവേളയില്‍ രണ്ടു ഭൂചലനം

ഹിങ്കോളി നഗരത്തില്‍ ഇന്ന് പുലര്‍ച്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്Source by : പ്രതീകാത്മക ചിത്രം
Last Updated :21 March 2024, 9:36 am IST

News Now

മുംബൈ: മഹാരാഷ്ട്രയില്‍ പത്തുമിനിറ്റ് ഇടവേളയില്‍ രണ്ടു ഭൂചലനം. ഹിങ്കോളി നഗരത്തില്‍ ഇന്ന് പുലര്‍ച്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്.

രാവിലെ ആറുമണിയോടെ പത്തുമിനിറ്റ് ഇടവേളയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. 3.6 തീവ്രതയുള്ളതായിരുന്നു രണ്ടാമത്തെ ഭൂചലനമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിങ്കോളി നഗരത്തില്‍ ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates