
News Now
ഹൈദരാബാദ്: സ്കൂള് കെട്ടിടത്തിന് മുകളില് നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്ഥികള്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളില് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകള് നടന്നത്. ഷെയ്ഖ് റിസ്വാനും കെ ഹന്സികയുമാണ് ആത്മഹത്യ ചെയ്തത്. മിയാപൂരിലെ മാധവ്നഗര് കോളനിയിലെ സ്കൂളിലാണ് സംഭവം.
ജൂലൈ 19നാണ് സ്കൂള് കെട്ടിടത്തിന്റെ അഞ്ചാം നിലയില്നിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാന് ആത്മഹത്യ ചെയ്തത്. ജൂലൈ 24നാണ് ഹന്സികയും ഇതേ രീതിയില് തന്നെ ആത്മഹത്യ ചെയ്തത്.
ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. വിദ്യാര്ഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റിസ്വാനും ഹന്സികയും അടുപ്പത്തിലായിരുന്നെന്നും ഇന്സ്റ്റാഗ്രാമിലൂടെ ഏറെ നേരം സംസാരിച്ചിരുന്നെന്നുമാണ് വിവരം. സ്കൂള് അധികൃതര് ഇക്കാര്യം അറിഞ്ഞ് വിദ്യാര്ഥികളെയും അവരുടെ മാതാപിതാക്കള്ക്കും മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനെ തുടര്ന്നുള്ള മാനസിക സമ്മര്ദത്തിലാണ് റിസ്വാന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Summary
Two suicides in private school in Hyderabad within days: Student suicides are a concerning issue highlighted by recent incidents in Hyderabad. Two tenth-grade students, Sheikh Rizwan and K. Hansika, committed suicide within days of each other, prompting protests and police investigation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പത്താം ക്ലാസ് പാസായത് ജനിക്കുന്നതിന് മുമ്പോ? നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥിയുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേട്: കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?






