മോഷണം ആരോപിച്ച് കുട്ടികളെ മൂത്രം കുടിപ്പിച്ചു, മലദ്വാരത്തില്‍ മുളക് തേച്ചു, ദ്രാവകം കുത്തിവെച്ചു, യുപിയില്‍ കണ്ണില്ലാത്ത ക്രൂരത

ഉത്തര്‍പ്രദേശില്‍ പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:23 am IST
Edited by :migrator

സിദ്ധാര്‍ത്ഥ്നഗര്‍: ഉത്തര്‍പ്രദേശില്‍ പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തില്‍ പച്ചമുളക് തേയ്ക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ദ്രാവകം കുത്തിവയ്ക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

കുട്ടികളെ കൊണ്ട് പച്ചമുളക് തീറ്റിക്കുകയും കുപ്പിയില്‍ നിറച്ച മൂത്രം കുടിപ്പിക്കുകയും ചെയ്യുന്നതാണ് ഒരു വീഡിയോയില്‍ ഉള്ളത്. 

കുട്ടികളെ കെട്ടിയിട്ട് മലദ്വാരത്തില്‍ മുളക് തേയ്ക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു. മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് കുട്ടികള്‍ക്ക് കുത്തിവച്ചത്. എന്താണ് ഈ ദ്രാവകം എന്നത് വ്യക്തമായിട്ടില്ല. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now